Monday, September 27, 2010

പേരറിയാത്ത കവിത

ഒരു ലക്ഷ്യവുമില്ലാത്ത ജീവിതയാത്ര

കത്തുന്ന കനല്‍ തേടി ഒടുവില്‍

കണ്ടെത്തിയത് ചാമ്പല്‍ക്കൂന

അതില്‍ തീയുടെ അംശം കണ്ടെത്താന്‍

ചികഞ്ഞപ്പോള്‍ അത്

കൈത്തുമ്പിലെ പൊള്ളുന്ന വേദനയായി

വല്ലാതെ ചുട്ടു പൊള്ളുന്ന മനസ്സില്‍

ശാപവാക്കുകളുതിര്‍ന്നു

പുറത്തേക്കു വരാന്‍ മടിച്ചതിനാല്‍

അതു സ്വയം ശപിക്കലായി

സങ്കടങ്ങള്‍ സന്യാസം സ്വീകരിച്ചപ്പോള്‍

കണ്ണുനീരിനു ചോരയുടെ നിറം വന്നു

അത് ഞരമ്പുകളിലൂടെ ഒഴുകാന്‍ തുടങ്ങി

സമയത്തിനു വില കൂടുന്നതിനനുസരിച്ച്

മനുഷ്യനു വില കുറഞ്ഞു

വില കുറഞ്ഞ മനുഷ്യര്‍

തണുത്ത കാറ്റേറ്റ്,

ഉറക്കം തൂങ്ങുന്ന കണ്ണുകളും

ഉറങ്ങിയ മനസ്സുമായി

ഓഫീസുകളിലെ ഏതെങ്കിലുമൊരു കോണില്‍

സ്വയം ലോകം തീര്‍ക്കുന്നു

(If you feel it as a poem please give a name to this and reply)

Regards,

No comments:

Post a Comment